ജയലളിതയുടെ എസ്റ്റേറ്റ് കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസ്സില്‍ ഒരുമലയാളി കൂടി അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ജയലളിതയുടെ എസ്റ്റേറ്റ് കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസ്സില്‍ ഒരുമലയാളി കൂടി അറസ്റ്റില്‍.

കോടനാട്: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ എസ്‌റ്റേറ്റ് കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മലപ്പുറം സ്വദേശിയായ ബിടെക് വിദ്യാര്‍ത്ഥി അറസ്റ്റില്‍ ഇതോടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന മലയാളികളുടെ എണ്ണം ഏഴായി.

ഇവരില്‍ നാലുപേര്‍ മലപ്പുറം സ്വദേശികളും മൂന്നുപേര്‍ തൃശ്ശൂര്‍ സ്വദേശികളുമാണ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ജയലളിതയുടെ കോടനാടെ എസ്‌റ്റേറ്റിലെ കാവല്‍ക്കാരെ ആക്രമിച്ച് ബംഗ്ലാവില്‍ മോഷണം നടത്തിയത്. ആക്രമണത്തില്‍ കാവല്‍ക്കാരില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

0Shares