ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നാല് ഭീകരരെ സൈന്യം വധിച്ചു. ഇതില്‍ രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പതിവു സുരക്ഷാ പരിശോധനയ്ക്കിടെയാണ് യാരിപ്പോറയിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തത്. അപ്രതീക്ഷിതമായ ആക്രമണത്തിലാണ് രണ്ടു സൈനികര്‍ക്ക് വെടിയേറ്റത്. തുടര്‍ന്ന് സൈന്യവും ജമ്മുകാശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരിച്ചടിയിലാണ് നാലു ഭീകരര്‍ കൊല്ലപ്പെട്ടത്.
