
ജമ്മു: ജമ്മു കാശ്മീരിലെ ഡോഡ ജില്ലയില്‍ ഉണ്ടായ മേഘ വിസ്ഫോടനത്തില്‍ മൂന്ന് പേര് മരിച്ചു. ആറുവീടുകള്‍ പൂര്‍ണ്ണമായി ഒലിച്ചുപോയി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തിലാണ് വീടുകള്‍ ഒലിച്ചുപോയത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും ആളപായം ഉൾപ്പെടെ ഇപ്പോൾ എത്ര നാശനഷ്ടങ്ങൾ ഉണ്ടായെന്നു വ്യക്തമല്ലെന്നും ഡോഡ ഡി. എസ്പി ഇഫ്ത്ഖർ അഹമ്മദ് അറിയിച്ചു.

ജില്ലാ ഭരണകൂടവും പൊലീസും സൈന്യവും വലിയതോതിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. പലരും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്.
