ജപ്പാനെ തകര്‍ത്ത് ബെല്‍ജിയം; ക്വാര്‍ട്ടറില്‍ ബ്രസില്‍ എതിരാളി

  • Post category:news
  • Reading time:1 min read
You are currently viewing ജപ്പാനെ തകര്‍ത്ത് ബെല്‍ജിയം; ക്വാര്‍ട്ടറില്‍ ബ്രസില്‍ എതിരാളി

റോസ്റ്റോവ്: അവസാനം വരെ ആവേശം നിറഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ മറികടന്ന് ബല്‍ജിയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബല്‍ജിയത്തിന്റെ വിജയം. ജൂലൈ ആറിന് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലാണ് ബല്‍ജിയത്തിന്റെ എതിരാളി. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മല്‍സരത്തിലെ അഞ്ചു ഗോളുകളും പിറന്നത്. 48 ാം മിനിറ്റില്‍ ഹരഗൂച്ചിയും 52 ാം മിനിറ്റില്‍ ഇനൂയിയും നേടിയ ഗോളില്‍ മുന്നില്‍ക്കയറിയ ജപ്പാനെ വെര്‍ട്ടോംഗന്‍ (69), മൊറെയ്ന്‍ ഫെല്ലെയ്‌നി (74), ചാഡ്‌ലി (90+4) എന്നിവര്‍ നേടിയ ഗോളുകളിലാണ് ബല്‍ജിയം വീഴ്ത്തിയത്. ബല്‍ജിയം പരിശീലകന്‍ പകരക്കാരായി പരീക്ഷിച്ചവരാണ് സമനിലഗോള്‍ നേടിയ ഫെല്ലെയ്‌നിയും വിജയഗോള്‍ നേടിയ ചാഡ്‌ലിയും. ലോകകപ്പ് നോക്കൗട്ട് മല്‍സരങ്ങളില്‍ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന പേരുദോഷം ബാക്കിവച്ചാണ് റഷ്യയില്‍നിന്നും ജപ്പാന്റെ മടക്കം. 2002 ലും 2010 ലും ഗ്രൂപ്പുഘട്ടം പിന്നിട്ട ജപ്പാന്‍, അന്നും പ്രീക്വാര്‍ട്ടറില്‍ കീഴടങ്ങി.

ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി നടത്തുന്ന ക്വിസ് മല്‍സരം(03.07.2018)

ഇന്നത്തെ ചോദ്യം

കേരളത്തിലെ ഏക മുസ്ലീം രാജവംശമേത്?

A) സൂയി

B) ഖില്‍ജി

C) കുത്ത്ബ് ഷാഹി

D) അറയ്ക്കല്‍

E) ഇവയൊന്നുമല്ല

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യേണ്ടത്;- ആദ്യം ചാനല്‍ ആര്‍ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്ത് ചോദ്യമുള്ള വാര്‍ത്ത ഷെയര്‍ ചെയ്യുക. പിന്നീട് ശരിയുത്തരം ഇന്നു(03.07.2018 ) രാത്രി 12 നുമുമ്പായി 7025274015 എന്ന നമ്പറില്‍ മെസേജായോ വാട്ട്‌സാപ് മെസേജായോ അയക്കുക. വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. അയക്കുന്ന ആളിന്റെ പേരും വിലാസവും, എഫ്.ബി നയിം, ഫോണ്‍ എന്നിവ രേഖപ്പെടുത്താത്തവ പരിഗണിക്കില്ല. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനവും സര്‍ട്ടിഫിക്കറ്റും വിജയികളാകുന്നവര്‍ക്ക് നല്‍കും. ജുലൈ അഞ്ചുമുതല്‍ ആഴ്ചയിലൊരുതവണയാണ് ക്വിസ് മല്‍സരം നടക്കുക.

ഇന്നലെത്തെ (02.07.2018) ചോദ്യത്തിന്റെ ശരിയുത്തരം; കണ്ണൂര്‍

വിജയി; എം ജിഷ, പത്തനടുക്കം, കാസര്‍കോട്.

0Shares