ജനാധിപത്യത്തിന്‍റെ മരണമണി മുഴങ്ങുന്ന തമിഴ്‌നാട്; വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചെന്ന് കേസ്; ഡോക്യുമെന്ററി സംവിധായികയും സാമൂഹികപ്രവർത്തകയുമായ ദിവ്യ ഭാരതി അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ജനാധിപത്യത്തിന്‍റെ മരണമണി മുഴങ്ങുന്ന തമിഴ്‌നാട്; വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചെന്ന് കേസ്; ഡോക്യുമെന്ററി സംവിധായികയും സാമൂഹികപ്രവർത്തകയുമായ ദിവ്യ ഭാരതി അറസ്റ്റില്‍

ചെന്നൈ: പ്രമുഖ ഡോക്യുമ​െൻററി സംവിധായികയും സാമൂഹികപ്രവർത്തകയുമായ ദിവ്യ ഭാരതി അറസ്റ്റില്‍ . 2009 ൽ മധുരയിൽ രജിസ്​റ്റർ ചെയ്​ത കേസിലാണ് തമിഴ്​നാട്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്. അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചുവെന്നതാണ്​ കേസ്​. അണ്ണാ സർവകലാശാലയിൽ നിയബിരുദ വിദ്യാർഥിയായിരുന്ന ദിവ്യ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ​ആൾ ഇന്ത്യ സ്​റ്റുഡൻസ്​ അസോസിയേഷനിൽ (ഐസ) പ്രവർത്തിച്ചിരുന്നു.

മധുരയിൽ ഐസയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ദിവ്യ മടകുളത്തെ ദലിത്​ ഹോസ്​റ്റലുകളുടെ ശോചനീയാവസ്ഥക്കെതിരെ വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഹോസ്​റ്റലിൽ ഒരു വിദ്യാർഥി പാമ്പു കടിയേറ്റ്​ മരിച്ചതിനെ തുടർന്നാണ്​ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം സംഘടിപ്പിച്ചത്​. മരിച്ച വിദ്യാർഥി യുടെ കുടുംബത്തിന്​ ധനസഹായം നൽകുക, ദലിത്​ വിദ്യാർഥികളുടെ സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യവുമായി ദിവ്യയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന്​ വിദ്യാർഥികൾ ജനറൽ ആശുപത്രിക്ക്​ മുന്നിൽ മൃതദേഹവുമായി ധർണ നടത്തുകയും ചെയ്​തു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്. ദിവ്യയുടെ അഭിഭാഷകന്‍ സ്റ്റേഷനില്‍ ഹാജരായി ഇവരെ ജാമ്യത്തില്‍ ഇറക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്, “ഞാന്‍ ഇപ്പോള്‍ സേഫ് ആണ്” എന്ന് പറഞ്ഞ് divya ഭാരതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു.

മുന്‍പ്, കേന്ദ്ര -സംസ്ഥാന സര്‍ക്കാരിനെതിരെയും ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്കെതിരെയും വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് വിതരണം ചെയ്യുന്നതിനിടയില്‍ വീരാണത്തിലെ വിദ്യാര്‍ഥിനിയായ വളര്‍മതിയെ. മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചും പ്ര​ക്ഷോ​ഭ​ത്തി​ന്​ ആ​ഹ്വാ​നം ​െച​യ്​​തും ഫേ​സ്​​ബു​ക്കി​ല്‍ പോ​സ്​​റ്റി​ട്ട ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥിയെ ത​മി​ഴ്​​നാ​ട്​ പോലീ​സ്​ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്​​തു. ചി​ദം​ബ​രം അ​ണ്ണാ​മ​ൈ​ല സ​ര്‍​വ​ക​ലാ​ശാ​ല സോ​ഷ്യോ​ള​ജി ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി കു​ബേ​ര​ന്‍ ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. പൈ​പ്പ്​​ലൈ​ന്‍ പ​ദ്ധ​തി ഉപേ​ക്ഷി​ക്കു​ക, സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ച പോ​ലീ​സ്​ സം​ഘ​ത്തെ പി​ന്‍​വ​ലി​ക്കു​ക, സ​മ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍​കി​യ​തി​ന്​ റി​മാ​ന്‍​ഡി​ലാ​യ ​​പ്ര​ഫ. ജ​യ​രാ​മനെ മോ​ചി​പ്പി​ക്കു​ക, പ​രി​സ്​​ഥി​തി പ്ര​ശ്​​ന​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ ഭീ​ക​ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ സ​മീ​പ​നം മാ​റ്റു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഫേ​സ്​​​ബു​ക്കി​ല്‍ കു​ബേ​ര​ന്‍ കു​റി​ച്ചി​രു​ന്നു.

0Shares