ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തി അഞ്ചാംപനി

  • Post category:news
  • Reading time:1 min read
You are currently viewing ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തി  അഞ്ചാംപനി

ലണ്ടന്‍: ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തി വീണ്ടും അഞ്ചാംപനി പടര്‍ന്നു പിടിക്കുന്നു. യൂറോപ്പില്‍ അഞ്ചാം പനി രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേര്‍ അഞ്ചാം പനി പിടിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു. 41,000ലേറെ പേര്‍ക്ക് പനി ബാധിച്ചു. സെര്‍ബിയയിലും യുക്രെയ്‌നിലുമാണ് കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തിയത്.ഇംഗ്ലണ്ടില്‍ മാത്രം 807 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം 23,927 പേര്‍ക്കാണ് അഞ്ചാം പനി ബാധിച്ചത്.രോഗത്തിനെതിരെ പ്രതിരോധകുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണംകുറഞ്ഞതാണ് സ്ഥിതി ഗുരുതരമാകാന്‍ കാരണം. അതിനാല്‍ പല രാജ്യങ്ങളും പ്രതിരോധകുത്തിവെപ്പ് നിര്‍ബന്ധമാക്കി നിയമഭേദഗതി വരുത്തുന്നകാര്യം ആലോചനയിലാണ്.

0Shares