ചെന്നൈ: ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ചെന്നൈ എക്സ്പ്രസിന്റെ എന്‍ജിനില്‍ നിന്ന് തീ. ചെറുതുരുത്തിക്ക് സമീപം പൈങ്കുളത്തു വെച്ചാണ് എന്‍ജിനില്‍ നിന്ന് തീനാളം വരുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വടക്കാഞ്ചേരി സ്റ്റേഷന് സമീപം വണ്ടിനിര്‍ത്തി.
പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. യന്ത്രഭാഗം വേര്‍പെട്ട് ട്രാക്കില്‍ ഉരസിയതാണ് തീനാളം വരാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.ഇതേതുടര്‍ന്ന് ഷൊര്‍ണൂര്‍എറണാകുളം പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.