ചിത്രലേഖയോട് നീതികേട് കാണിച്ച സര്‍ക്കാര്‍ നടപടി ഉടന്‍ തിരുത്തണമെന്ന് യു.ഡി.എഫ്

  • Post category:local news
  • Reading time:1 min read
You are currently viewing ചിത്രലേഖയോട് നീതികേട് കാണിച്ച സര്‍ക്കാര്‍ നടപടി ഉടന്‍ തിരുത്തണമെന്ന് യു.ഡി.എഫ്

കണ്ണൂര്‍: ജനിച്ച ഗ്രാമത്തില്‍ ജീവിക്കാന്‍ അനുവദിക്കാതെ സി.പി.എം നേതൃത്വത്തില്‍ ചിത്രലേഖയോട് കാണിച്ച കൊടും ക്രൂരത സി.പി.എം തുടരുകയാണെന്നു കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയും കെ.എം.ഷാജി എം.എല്‍.എയും പറഞ്ഞു. ചിത്രലേഖയുടെ സമരപന്തല്‍ സന്ദര്‍ശിച്ചതിന് ശേഷം അവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇപ്പോള്‍ ഭരണനേതൃത്വവും പാര്‍ട്ടി താല്പര്യം സംരക്ഷിക്കുന്ന നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും ഇത് ദളിത് സമൂഹത്തോടുള്ള ഭരണകൂട പീഢനമാണെന്നും ഇത് ഒരു ദളിത് കുടുംബാംഗമായ ചിത്രലേഖയോട് കാണിക്കുന്ന നീതികേടാണെന്നും സര്‍ക്കാര്‍ ഉടന്‍ ഇത്തരം ധാര്‍മ്മികതയില്ലാത്ത സമീപനം തിരുത്തണമെന്നും സതീശന്‍ പാച്ചേനിയും കെ.എം.ഷാജിയും പറഞ്ഞു. നേതാക്കളായ കാട്ടാമ്പള്ളി രാമചന്ദ്രന്‍, ഷറഫുദീന്‍ കാട്ടാമ്പള്ളി, കെ.ബാബു തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

0Shares