തിരുവനന്തപുരം: ഫെഡറല്‍ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനും ചിത്രകാരനുമായ ഗിരീഷ് കുമാര്‍ (56) അന്തരിച്ചു. തിരുവനന്തപുരം വെട്ടിക്കോണം സ്വദേശിയാണ്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഭാര്യ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ മിനി സുകുമാര്‍. മകള്‍ അന്ന. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തില്‍.
ചിത്രകാരന്‍ ഗിരീഷ്‌കുമാര്‍ അന്തരിച്ചു