ചരിത്രം ആവര്‍ത്തിക്കുമ്പോള്‍: 29 വര്‍ഷത്തിനു ശേഷം ‘രണ്ടില’യ്ക്ക് വീണ്ടും അവകാശവാദം.

  • Post category:news
  • Reading time:1 min read
You are currently viewing ചരിത്രം ആവര്‍ത്തിക്കുമ്പോള്‍: 29 വര്‍ഷത്തിനു ശേഷം ‘രണ്ടില’യ്ക്ക് വീണ്ടും അവകാശവാദം.

ന്യൂഡല്‍ഹി: ആര്‍.കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായ ‘രണ്ടില’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. വി.കെ ശശികലയുടെയും പനീര്‍ശെല്‍വത്തിന്റെയും വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് ചിഹ്നത്തിനായി അവകാശവാദങ്ങളുന്നയിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ എന്ന പേരും ഉപയോഗിക്കാന്‍ പാടില്ലെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പില്‍ മാത്രമാണ് മരവിപ്പിക്കല്‍. തെരഞ്ഞെടുപ്പിന് ശേഷം ഇരുവരുടെയും കൂടുതല്‍ വാദം കേട്ട ശേഷം ചിഹ്നം ആര്‍ക്ക് കൊടുക്കണമെന്ന കാര്യത്തില്‍ തീരുമാനമാകും.

സ്വതന്ത്ര ചിഹ്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇരു പക്ഷക്കാര്‍ക്കും അടുത്ത വ്യാഴാഴ്ച്ച 10 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണ്ണാ ഡി.എം.കെയ്ക്ക് രണ്ടില ചിഹ്നം നഷ്ടമാവുന്നത്. പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറിന്റെ മരണ ശേഷം 1987ല്‍ എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്റെയും ജയലളിതയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോഴും രണ്ടിലയ്ക്ക് ഇരുവരും അവകാശവാദമുന്നയിച്ചിരുന്നു. അന്നും ചിഹ്നം മരവിപ്പിക്കാന്‍ തന്നെയായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

0Shares