കണ്ണൂര്‍: സ്പോര്‍ട്സ് ഡിവിഷന് സ്കൂളിലെ 11 വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. അനഘ(16) ആദിത്യ, നീനു, അബിന, സാന്‍ഡ്ര, ഗംഗ, ബെസ്റ്റീന, ചൈത്ര, ജസ്റ്റീന, അശ്വിനി, ആരതി എന്നിവരെയാണ് ഇന്നുച്ചയോടെ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ജി.വി.എച്ച്.എസ് സ്കൂളില്‍ നിന്നും ചിക്കന്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാത്രി മുതല്‍ തന്നെ ഇവര്‍ക്ക് അസ്വസ്ഥതയനുഭവപ്പെട്ടിരുന്നതായി പറയപ്പെടുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി സ്കൂളിലെ പ്രത്യേക പ്രാക്ടിക്കല്‍ ഗ്രൗണ്ടിലെ പൊരിവെയിലില്‍ പ്രാക്ടിക്കല്‍ എക്സാം നടന്നിരുന്നുവെന്നും അതിന്റെ ക്ഷീണത്തോടൊപ്പമായിരിക്കാം ബിരിയാണി കഴിച്ചപ്പോള്‍ ഇവര്‍ അസ്വസ്ഥരായതെന്നും കരുതുന്നതായി ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നു.
ചികിത്സയില്‍ കഴിയുന്നവരെ മന്ത്രിമാരായ കെ.കെ ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ സന്ദര്‍ശിച്ചു.
ചിക്കന്‍ ബിരിയാണി കഴിച്ച സ്പോര്‍ട്സ് ഡിവിഷന് സ്കൂളിലെ 11 വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ