തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് രാജിവെക്കേണ്ടിവന്നതിനെ കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. വിഷയം ഗൗരവമുള്ളതാണ്, അതുകൊണ്ട് തന്നെ എല്ലാവശങ്ങളും പരിശോധിക്കേണ്ടതുണ്ട്. മംഗളം വാര്‍ത്താ ചാനല്‍ ഉദ്ഘാടനം ചെയ്തത് ഞാനാണ് ആ സമയം ഞാന്‍ അവരോട് ചോദിച്ചിരുന്നു. ആദ്യ സംപ്രേഷണ സമയത്ത് കേരളം ഞെട്ടുന്ന എന്തെങ്കിലും കരുതി കരുതിവെച്ചിട്ടുണ്ടോയെന്ന്, എന്നാല്‍ അത് ഒരു മന്ത്രിക്ക് നേരെ തന്നെയാവുമെന്ന് കരുതിയിരുന്നില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിയായിരുന്ന ആള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു.