ചാനല്‍ അഭിമുഖത്തിനിടെ റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ അവതാരകയോട്‌ പൊട്ടിത്തെറിച്ച് മോഡി

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ അഭിമുഖത്തിനിടെ റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ അവതാരകയോട്‌   പൊട്ടിത്തെറിച്ച് മോഡി

ചാനലില്‍ നടന്ന അഭിമുഖത്തിനിടെ അവതാരകയോട് പൊട്ടിത്തെറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എ.പി.ബി ന്യൂസിന് വേണ്ടി പ്രധാനമന്ത്രി അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നു സംഭവം. റാഫേല്‍ കരാര്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യമാണ് മോഡിയെ ചൊടിപ്പിച്ചത്. മോഡി അവതാരകയോട് ദേഷ്യപ്പെടുന്ന വീഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ട്വിറ്ററില്‍ പുറത്തുവിട്ടത്.

മാധ്യമപ്രവര്‍ത്തകയായ റുബികാ ലിയാഖത്തായിരുന്നു റാഫേലുമായി ബന്ധപ്പെട്ട ചോദ്യം പ്രധാനമന്ത്രിയോട് ചോദിച്ചത്. ” റാഫേല്‍ കരാറില്‍ അനില്‍ അംബാനിക്ക് അനുകൂലമായി താങ്കള്‍ പ്രവര്‍ത്തിച്ചു എന്നത് കള്ളമാണോ” എന്നായിരുന്നു അവതാരികയുടെ ചോദ്യം.

ഈ ചോദ്യം കേട്ടതോടെ ദേഷ്യപ്പെട്ട മോഡി നിങ്ങള്‍ക്ക് സുപ്രീം കോടതിയെപ്പോലും വിശ്വാസമില്ലേ എന്നായിരുന്നു തിരിച്ചു ചോദിച്ചത്. ”എ.ബി.പി ന്യൂസിന് സുപ്രീം കോടതിയെപ്പോലും വിശ്വാസമില്ലെങ്കില്‍ അതിനേക്കാളും വലിയ നിര്‍ഭാഗ്യമില്ല. നിങ്ങള്‍ സി.എ.ജിയെ വിശ്വസിക്കുന്നില്ലേ? ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ അംഗീകരിക്കുന്നില്ലേ? ഇന്ത്യന്‍ പാര്‍ലമെന്റിനെ വിശ്വസിക്കുന്നില്ലേ? – എന്നായിരുന്നു മോദി തിരിച്ചുചോദിച്ചത്. താനുമായി അഭിമുഖം നടത്തുന്നതില്‍ ചാനലിന് ചില അസ്വസ്ഥതകള്‍ ഉണ്ടെന്നാണ് തോന്നുന്നതെന്നും മോഡി അഭിമുഖത്തില്‍ പറയുന്നുണ്ട്. നിങ്ങള്‍ ചെയ്ത കര്‍മത്തിന്‍റെ ഫലം നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞാണ് രാഹുല്‍ അഭിമുഖത്തിന്‍റെ വീഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തത്.

0Shares