ചലച്ചിത്ര അവാർഡ് നിർണയത്തിൽ അപാകതയോ.? വിവാദം കൊഴുക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ചലച്ചിത്ര അവാർഡ് നിർണയത്തിൽ അപാകതയോ.? വിവാദം കൊഴുക്കുന്നു

തിരുവനന്തപുരം/ കൊച്ചി: 49 ആം മത് സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ വിവാദം തുടങ്ങി. സാംസ്‌കാരിക മന്ത്രി എ.കെ ബാലനായിരുന്നു ഇന്നലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിൽ മികച്ച സംവിധായകനേ ചൊല്ലിയാണ് വിവാദം കോഴികുന്നത്. അവാർഡ് നിർണയത്തിൽ തന്നെ ജൂറി അംഗങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായാണ് വിവരം. പ്രശ്‌സത സംവിധായകന്‍ കുമാര്‍ സാഹ്‌നിയായിരുന്നു ഈ വർഷത്തെ ചലച്ചിത്ര പുരസ്‌കാരത്തിൻ്റെ ജൂറി അധ്യക്ഷന്‍. ഡോ.പികെ പോക്കറാണ് രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യാമറമാന്‍ കെജി ജയന്‍, സൗണ്ട് എന്‍ജീനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്‌നേഷ്യസ്, നവ്യ നായര്‍, എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.

ഇവരിൽ തുടക്കം മുതല്‍ തന്നെ ചെയര്‍മാന്‍ മിക്ക കാര്യങ്ങളിലും എതിര്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. മികച്ച നടന്‍, മികച്ച സിനിമ, സംവിധായകന്‍ തുടങ്ങി പ്രധാന വിഭാഗങ്ങളിലായിരുന്നു എതിരഭിപ്രായം തുടങ്ങിയത്. മികച്ച സിനിമയുടെ സംവിധായകനായ സി.ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നല്‍കണമെന്നായിരുന്നു സാഹ്നിയുടെ വാദം. മികച്ച സംവിധായകനേ മികച്ച സിനിമ സൃഷ്ടിക്കാനാകു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിനോട് വിയോജിച്ച മറ്റ് അംഗങ്ങള്‍ ശ്യാമപ്രസാദിനായി നിലകൊണ്ടു. ഇതാണ് അവാർഡ് നിർണയത്തിൽ വിവാദമുണ്ടാകാൻ കാരണം. തര്‍ക്കത്തിനൊടുവില്‍ പുരസ്‌കാര നിര്‍ണയം നിങ്ങള്‍ തന്നെ നടത്തിയാല്‍ മതിയെന്നും ഞാന്‍ ഒപ്പിട്ട് നല്‍കാമെന്നും പറഞ്ഞ് ചെയര്‍മാന്‍ ക്ഷോഭിച്ച് ഇറങ്ങി പോയിരുന്നു എന്നും പറയപ്പെടുന്നു.

ഇന്നലെ പ്രഖ്യാപിച്ച അവാർഡിൽ മികച്ച നടന്മാരായി ജയസൂര്യയും സൗബിന്‍ ഷാഹിറും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിയായത് നിമിഷ സജയനായിരുന്നു. മികച്ച സംവിധായകനായി ശ്യാമപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സ്വഭാവ നടന്‍ ജോജു ജോര്‍ജ് ആയിരുന്നു. പുരസ്‌കാര നിര്‍ണയം പ്രേക്ഷകര്‍ക്ക് സംതൃപ്തി നല്‍കിയെങ്കിലും ജൂറിമാര്‍ തമ്മില്‍ വഴക്ക് നടന്നിരുന്നെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

0Shares