വാസ്കോ: ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രത്നഗിരി സ്വദേശി അറസ്റ്റിലായി. മൂന്നു കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ദോഹയില്‍നിന്നും ഖത്തര്‍ എയര്‍വേസ് വിമാനത്തിലാണ് ഇയാള്‍ എത്തിയതെന്നും കസ്റ്റംസ് വിഭാഗം അറിയിച്ചു.
ഗോവ വിമാനത്താവളത്തില്‍ 3 കിലോ സ്വര്‍ണവുമായി രത്നഗിരി സ്വദേശി പിടിയില്‍.