പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. പരീക്കറിനോടൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ മൃദുല സിന്‍ഹ ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് ബി.ജെ.പിയുടെ 13 അംഗങ്ങള്‍ക്ക് പുറമേ, മൂന്നംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവയുടെയും രണ്ട് സ്വതന്ത്രരുടെയും ഒരു എന്‍.സി.പി അംഗത്തിന്റെയും പിന്തുണ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്സ് മുന്നോട്ട് വന്നിരിക്കുകയാണ്.