ലോസ്ആഞ്ചലസ്: 2017 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടി അമേരിക്കന്‍ ചിത്രമായ ‘ലാ ലാ ലാന്‍ഡ്’. സംവിധാനം, തിരക്കഥ, പശ്ചാത്തല സംഗീതം, ഗാനം, മികച്ച നടന്, നടി എന്നീ പുരസ്കാരങ്ങളാണ് ലാ ലാ ലാന്‍ഡ് ചിത്രം കരസ്ഥമാക്കിയത്.

വിവിധ വിഭാഗങ്ങളിലായി ഏഴു നോമിനേഷന് നേടിയ ലാ ലാ ലാന്‍ഡിന് അതില്‍ ആറു പുരസ്കാരവും സ്വന്തമാക്കാനായത് അപൂര്‍വ നേട്ടമായി മാറി. മികച്ച സംവിധായകനായി ഡാമിയന്‍ ജസല്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്കാരം ലാ ലാ ലാന്‍ഡില്‍ അഭിനയിച്ച റയാന് ഗോസ്ലിംഗിനും നടി എമ്മ സ്റ്റോണിനും ലഭിച്ചു.

തിരക്കഥയ്ക്കുള്ള പുരസ്കാരം ഡാമിയന്‍ ചാസലേ സ്വന്തമാക്കി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ജസ്റ്റിന് ഹര്വിസ്റ്റിനാണ്. ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും ദേവ് പട്ടേലും ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ അവതാരകരായെത്തി. ഡോ.ബിജുവിന്റെ ‘കാടുപൂക്കുന്ന നേരം’ എന്ന മലയാളചിത്രമടക്കം നോമിനേഷനുകള്‍ നേടിയിരുന്നുവെങ്കിലും അവസാന റൗണ്ടില്‍ പിന്തള്ളപ്പെട്ടു.