ഗോള്‍ഡന്‍ ഗ്ലോബില്‍ ഗോള്‍ഡന്‍ ഗേളായി പ്രിയങ്ക.

  • Post category:news
  • Reading time:1 min read
You are currently viewing ഗോള്‍ഡന്‍ ഗ്ലോബില്‍ ഗോള്‍ഡന്‍ ഗേളായി പ്രിയങ്ക.

ലോസ്ആഞ്ചലസ്: 74 ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ ഗോള്‍ഡന്‍ ഗേളായി തിളങ്ങി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. റാഫ് ലോറെന്‍ ഡിസൈന്‍ ചെയ്ത സ്വര്‍ണ്ണ നിറമുള്ള ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക ഏവരുടെയും മനം കവര്‍ന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ ടി.വി പരമ്പര വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് പ്രിയങ്ക ചോപ്രയും ജെ.ഡി മോര്‍ഗനും ചേര്‍ന്നാണ്.

ഗോള്‍ഡന്‍ഗ്ലോബ് അവാര്‍ഡ് നിശയില്‍ ഏതു വസ്ത്രം ധരിക്കണമെന്ന ആശയക്കുഴപ്പമുണ്ടെന്ന് പ്രിയങ്ക ആരാധകരോട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ആശങ്ക അസ്ഥാനത്താക്കിയാണ് അവാര്‍ഡ് വേദിയില്‍ പ്രിയങ്ക എത്തിയത്. സ്വര്‍ണ വര്‍ണത്തിലുള്ള ഗൗണിനൊപ്പം ലോറന്‍സ് ഷ്വര്‍ട്‌സിന്റെ നെക്കലേസും പെന്‍ഡന്റും കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കും പ്രിയങ്കയെ കൂടുതല്‍ സുന്ദരിയാക്കി.

0Shares