
അലഹബാദ്: ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികളേയും മൂന്നു പെണ്‍മക്കളേയുമാണ് കണ്ടെത്തിയത്. അലഹബാദിലെ ശിവ്കുറ്റി പോലീസ് സ്റ്റേഷനടുത്ത് പുരഗാഡിയയില്‍ ഞായറാഴ്ചയാണ് സംഭവം. ഗഹനാഥനായ മോഹറാം (52 ), ഭാര്യ ദിദിയ (47), മക്കളായ ബല്ലു (6), നന്ദിനി (8), ചോറു (10),വിശാല്‍ (15)എന്നിവരാണ് മരിച്ചത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിലും ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിലുമായിരുന്നു.
അതേ സമയം മൂന്നു മക്കളുടെ മൃതദേഹം അലമാരയില്‍ സ്യൂട്ട് കേസിലുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് നിഗമനം. കുടുംബ പ്രശ്‌നമാണോ അതോ സാമ്പത്തിക ബാധ്യതയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.