
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി അശോക് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കി. അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും അലംഭാവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറ്കടറുടെ നടപടി. അന്വേഷണത്തിൽനിന്നും എ.എസ്.ഐ ഇസ്മയിലിനെയും ഒഴിവാക്കി. പ്രതികളെന്ന് സംശയിക്കുന്നവർക്ക് എ.എസ്.ഐ വിവരങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇതില്‍ എ.എസ്.ഐ ഇസ്മയിലിനെ വിജിലൻസിൽനിന്നു തന്നെ നീക്കം ചെയ്തു. വിജിലന്‍സിന്റെ തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡി.വൈ.എസ്.പി ശ്യാംകുമാറാണ് പുതിയ അന്വേഷണ സംഘത്തലവന്. പാലാരിവട്ടം പാലം കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ കഴിഞ്ഞ ഓഗസ്റ്റ് 30ന് വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.
