ഗുജറാത്തിൽ കൂട്ട ബലാത്സംഗം 12 വയസുകാരിയായ കുട്ടിയുടെ അമ്മ ഒളിവിൽ

  • Post category:news
  • Reading time:1 min read
You are currently viewing ഗുജറാത്തിൽ കൂട്ട ബലാത്സംഗം 12 വയസുകാരിയായ കുട്ടിയുടെ അമ്മ ഒളിവിൽ

രാജ്യത്ത് വീണ്ടും കൂട്ട ബലാത്സംഗം. ഗുജറാത്തിലെ ഭവ്‌നഗറില്‍ 12 വയസുകാരിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭവ്‌നഗറിലെ ഭുട്ടിയ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഒരു വര്‍ഷമായി അമ്മയുടെ സഹായത്തോടെ പ്രതികള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.കുട്ടിയുടെ അമ്മ ഒളിവിലാണ്.

അച്ഛന്‍ പുറത്തുപോകുന്ന സമയത്താണ് അമ്മയുടെ സഹായത്തോടെ പ്രതികള്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയും പോലീസില്‍ മൊഴി നല്‍കി. ശാന്തി ധന്‍ധുകിയ(46), ബാബുഭായി സര്‍തന്‍പര(43), ചന്ദ്രേഷ് സര്‍താന്‍പാര(32) എന്നിവരാണ് അറസ്റ്റിലായത്.

0Shares