
ഗുജറാത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഹരികൃഷ്ണ തടാകത്തിനടുത്തുള്ള പൂന്തോട്ടത്തില്‍ 2018-ലാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്.

സൂറത്ത് ആസ്ഥാനമായുടെ രത്‌ന വ്യാപാരിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ പണി കഴിപ്പിച്ച ഈ പൂന്തോട്ടം 2017-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതാണ്. പ്രതിമ തകര്‍ത്തത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
