ഖ​ത്ത​ർ ഓ​പ്പ​ണ്‍; ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വയ്ക്ക് സിംഗിൾസ് കിരീടം; ഡ​ബി​ൾ​സ് ജെ​ലേ​ന ഒ​സ്റ്റ​പെ​ങ്കോ-​ഗ​ബ്രി​യേ​ല ദാ​ബ്രോ​വ​സ്‌​കി സഖ്യം സ്വന്തമാക്കി

  • Post category:news
  • Reading time:1 min read
You are currently viewing ഖ​ത്ത​ർ ഓ​പ്പ​ണ്‍; ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വയ്ക്ക് സിംഗിൾസ് കിരീടം; ഡ​ബി​ൾ​സ് ജെ​ലേ​ന ഒ​സ്റ്റ​പെ​ങ്കോ-​ഗ​ബ്രി​യേ​ല ദാ​ബ്രോ​വ​സ്‌​കി സഖ്യം സ്വന്തമാക്കി

ദോ​ഹ: ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വ​യ്ക്കു ഖ​ത്ത​ർ ഓ​പ്പ​ണ്‍ കി​രീ​ടം. ഫൈ​ന​ലി​ൽ നാ​ലാം സീ​ഡ് ഗാ​ർ​ബി​നെ മു​ഗു​രു​സ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് വീ​ഴ്ത്തി​യാ​ണ് ക്വി​റ്റോ​വ കി​രീ​ടം ചൂ​ടി​യ​ത്. ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട ക്വി​റ്റോ​വ ര​ണ്ടും മു​ന്നൂം സെ​റ്റ് അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി വി​ജ​യം പേ​രി​ലാ​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ: 3-6, 6-3, 6-4. കി​രീ​ട നേ​ട്ട​ത്തോ​ടെ ലോ​ക റാ​ങ്കിം​ഗി​ൽ പ​ത്താം സ്ഥാ​ന​ത്ത് കു​തി​ച്ചെ​ത്താ​ൻ ക്വി​റ്റോ​വ​യ്ക്കാ​യി. 2016 ഡി​സം​ബ​റി​ൽ വീ​ട്ടി​ൽ​വ​ച്ച് ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ‌ പ​രി​ക്കേ​റ്റ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക്വി​റ്റോ​വ റാ​ങ്കിം​ഗി​ൽ ആ​ദ്യ പ​ത്തി​ലെ​ത്തു​ന്ന​ത്.‌

അതേസമയം, വ​നി​താ ഡ​ബി​ൾ​സി​ൽ ജെ​ലേ​ന ഒ​സ്റ്റ​പെ​ങ്കോ-​ഗ​ബ്രി​യേ​ല ദാ​ബ്രോ​വ​സ്‌​കി സഖ്യം കി​രീ​ടം സ്വന്തമാക്കി. സ്പെ​യി​ൻ-​സ്ലോ​വേ​നി​യ സ​ഖ്യ​മാ​യ മ​രി​യ ജോ​സ് മാ​ർ​ട്ടി​നെ​സ് സാ​ഞ്ച​സ്-​ആ​ന്ദ്രേ​ജ ക്ലെ​പ​ക് കൂ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ട നേ​ട്ടം. സ്കോ​ർ: 6-3, 6-3. ലാ​ത്വി​യ​യു​ടെ ജെ​ലേ​ന​യു​ടെ​യും കാ​ന​ഡ​യു‌​ടെ ഗ​ബ്രി​യേ​ല​യു​ടെ​യും കൂ​ട്ടു​ക്കെ​ട്ടി​ലു​ള്ള പ്ര​ഥ​മ ഡ​ബി​ൾ​സ് കി​രീ​ട​മാ​ണി​ത്.

0Shares