ഇസ്താംബുള്‍: മാദ്ധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതശരീരം സൗദി കോണ്‍സല്‍ ജനറലിന്റെ ഈസ്താംബൂളിലെ വസതിയിലെ കിണറ്റില്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. കോണ്‍സല്‍ ജനറലിന്റെ തോട്ടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം സൗദി കോണ്‍സുലേറ്റില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അവിചാരിതമായി സംഭവിച്ചതാണെന്ന സൗദിയുടെ അവകാശവാദം തുര്‍ക്കി പ്രസിഡന്റ് തയിപ് എര്ദോഗന് തള്ളി.
ദിവസങ്ങള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ക്രൂരമായ കൊലപാതകമാണതെന്നും അതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എര്ദോഗന് ഇന്നലെ തുര്‍ക്കി പാര്‍ലമെന്റില്‍ പറഞ്ഞു. കുറ്റക്കാരെന്നു സംശയിക്കുന്ന 18 പേരെ കുറ്റവിചാരണ ചെയ്യാന്‍ തുര്‍ക്കിക്ക് വിട്ടു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സമ്മതിക്കുമ്പോഴും മൃതദേഹം എവിടെയെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
ഖഷോഗിയുടെ കൊല ആസൂത്രിതം; മൃതദേഹം കിണറ്റില്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍