
ദില്ലി: കർണാടകയിലെ ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് തിരിച്ചടി നൽകാനൊരുങ്ങി കോൺഗ്രസ്. ഭരണ പക്ഷത്തുള്ള എം.എൽ.എമാരെ ബിജെപിലേക്ക് എത്തിക്കാൻ കരാനാടകയിലെ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരപ്പ അണിയറയിൽ കുതിരക്കച്ചവടം നടത്തുമ്പോഴാണ് കോൺഗ്രസ് തിരിച്ചടി നൽകാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ബി.ജെ.പി എം.എൽ.എ മാരുമായി ചർച്ചനടത്തിയതായാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കര്‍ണാടകയിലെ നിരവധി ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് കുതിരക്കച്ചവടം നടത്തേണ്ട ആവശ്യം വരില്ലെന്നും സ്വാഭാവികമായി എം.എല്‍.എമാര്‍ സ്വയം കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
“കഴിഞ്ഞ ഒരുവര്‍ഷമായി കര്‍ണാടക ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ജെ.ഡി.എസും കോണ്‍ഗ്രസും ഇവിടെ സഖ്യമായി മുന്നോട്ട് പോകുന്നു. ഞങ്ങള്‍ ഒരു വര്‍ഷമായി ഇവിടെ ഭരിക്കുന്നു. അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
