ആഗ്ര: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനകത്ത് 45 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. മഥുരക്കടുത്ത് ബര്‍സാനയിലെ പ്രശസ്ത ക്ഷേത്രമായ രാധാറാണിയില്‍ വച്ചാണ് ഒഡീഷയില്‍ നിന്നുള്ള വിശ്വാസി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഈമാസം 11ന് രാത്രിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ ബാല്‍ക്കണിയില്‍ കിടന്നുറങ്ങുകയായിരുന്നു സ്ത്രീയെ പ്രതികള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ കാവല്‍ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ കാവല്‍ക്കാരനായ കനയ്യ യാദവും പാചകക്കാരനായ രാജേന്ദര്‍ താക്കൂറുമാണ് പ്രതികള്‍.
അതേസമയം സംഭവം നടന്നതിന്റെ പിന്നാലെ താന്‍ പൊലീസിനെ സമീപിച്ചെന്നും എന്നാല്‍ കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും സ്ത്രീ ആരോപിച്ചു. എസ്എസ്പി സ്വപ്നില്‍ മാംഗിയുടെ ഇടപെടലിനെ തുടര്‍ന്ന് 14ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ സന്യാസിനിയുടെ ഭാഷ മനസിലാകാത്തത് കാരണമാണ് എഫ്.ഐ.ആര് രേഖപ്പെടുത്താന്‍ കഴിയാത്തതെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ അവരുടെ മൊഴി എടുക്കുന്നതിനായി പരിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മഥുര പോലിസ് ചീഫ് സ്വപിന്‍ മാഗേയിന് പറഞ്ഞു. സ്ത്രീയെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലിസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ ക്ഷേത്രത്തില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീയുടെ ഭര്‍ത്താവും ഏക മകനും മരിച്ചിരുന്നു. ക്ഷേത്രത്തിലെ വിശ്വാസികളാണ് ആരുമില്ലാതായ സ്ത്രീയെ പരിചരിച്ചിരുന്നത്.