കൊച്ചി: മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഉണ്ടാകാം. എന്നാല്‍ ഇത് തിരിച്ചറിയുമ്പോള്‍ ഇത്തരക്കാരെ മാറ്റി നിര്‍ത്തുക യാണ് അഭിലഷണിയം. എന്നാല്‍ എറണാകുളത്ത് നിന്നും കുറേകാലമായി സിനിമ ലോകവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന വാര്‍ത്തകഴള്‍ ഒട്ടും സുഖം പകരുന്നവയല്ല. കള്ളന്‍ കപ്പലില്‍ തന്നെ എന്ന് പറഞ്ഞ പോലെ സിനിമക്കാരുടെ തന്നെ പിടിപ്പ് കേടും കൊള്ളരുതായ്മകളും കൊണ്ടാണ് ഇത്തരത്തിലുള്ള വഴിവിട്ട സംഭവങ്ങള്‍ അരങ്ങേറുന്നത്. സിനിമാ ലോകത്തെ ക്രിമിനല്‍ സ്വഭാവമുള്ളവരെ ചുറ്റിപറ്റി നിശാ പാര്‍ട്ടി മുതല്‍, മയക്കുമരുന്ന് ഉപയോഗം, പെണ്‍വാണിഭം വരെ നടക്കുന്നതായാണ് പല കോണുകളില്‍ നിന്നും നമുക്ക് കിട്ടുന്ന വിവരങ്ങള്‍. പ്രമുഖ താരങ്ങളുടെ കൂടെ കുപ്രസിദ്ധരായ ക്രിമിനലുകളും അകംബടി സേവിക്കുന്ന വാര്‍ത്തയും നാം കേള്‍ക്കുന്നു. അതിന്റെ ഉത്തമോദാഹരണമാണ് ഭാവനയോടൊപ്പം സഞ്ചരിച്ച ക്രിമിനല്‍ സംഘങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഭാവനയുടെ തട്ടിെക്കാണ്ട് പോകലുമായി ബന്ധപ്പെട്ട് കൃത്യം നിര്‍വ്വഹിച്ചത് നിരവധി കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനി എന്ന ക്രിമിനലും സംഘവുമാണ്.

ആരാണ് ഈ പള്‍സര്‍ സുനി എന്ന മഹാന്‍? ചെറു പ്രായത്തില്‍ തന്നെ മോഷണവും തരികിട അഭ്യാസങ്ങളും വശത്താക്കിയ സുനി, മോഷ്ടിച്ച പണം കൊണ്ട് പള്‍സര്‍ വാങ്ങിയതോടെ പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍കുമാര്‍ അങ്ങനെ ‘പള്‍സര്‍ സുനി’ ആയി മാറി!. വീടുമായി അത്ര അടുപ്പമില്ലാത്ത സുനി പക്ഷേ, കുറേ കാലമായി സിനിമ പ്രവര്‍ത്തകരോടൊപ്പം അടിച്ചു പൊളിച്ച് കുശാലായി ജീവിക്കുന്നു!. ഇത്തരം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജോലിക്ക് വെക്കുകയും വിശ്വസ്തരായി കൂടെ കൊണ്ട് നടക്കുകയും ചെയ്യുന്നതിന് പിന്നിലെ രഹസ്യം എന്താണാവോ?. ഭാവനയുടെ നേര്‍ക്ക് മാത്രമല്ല അക്രമം നടന്നത്. മുമ്പ് നടി മേനകയ്ക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടായിരുന്നുവത്രെ. നിര്‍മാതാവും മേനകയുടെ ഭര്‍ത്താവുമായ സുരേഷ് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായിരുന്നില്ല.എന്നും അദ്ദേഹം പറഞ്ഞു. നടി ഭാവനയുടെ അനുഭവം സിനിമാ ലോകത്തിനും പൊതു സമൂഹത്തിനും ഒരു പാഠമായിരിക്കട്ടെ. ഇനി മേലിലെങ്കിലും സിനിമ പ്രവര്‍ത്തകര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കൂടെ നിര്‍ത്താതിരിക്കട്ടെ. തള്ളേണ്ടവരെ തള്ളാനും കൊള്ളേണ്ടവരെ കൊള്ളാനുമുള്ള വിവേക ബുദ്ധി നമ്മുടെ സിനിമാ ലോകത്തുള്ളവര്‍ക്ക് ഇനിയെങ്കിലുമുണ്ടാകട്ടെ.