കോൺഗ്രസ് നേതാവിൻ്റെ ഞരമ്പ് രോഗം തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പാർട്ടിക്ക് തലവേദനയാകുമോ.? ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജോര്‍ജ്ജിനെ സസ്‌പെന്‍ഡ് ചെയ്തതായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി

  • Post category:news
  • Reading time:1 min read
You are currently viewing കോൺഗ്രസ് നേതാവിൻ്റെ ഞരമ്പ് രോഗം തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പാർട്ടിക്ക് തലവേദനയാകുമോ.? ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജോര്‍ജ്ജിനെ സസ്‌പെന്‍ഡ് ചെയ്തതായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി

വയനാട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോൺഗ്രസ് നേതാവ് ഒളിവിൽ പോയി. മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ.എം ജോര്‍ജ്ജ് എന്നയാളാണ് ഒളിവിൽ പോയത്. ഒന്നര വര്‍ഷത്തോളം ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിചെന്നാണ് പൊലീസ് നൽകുന്ന സൂചന. പോലീസ് റിപ്പോർട്ട് പുറത്ത് വന്നതോടെ കോൺഗ്രസ്സിൽ നിന്നും ഇയാളെ പുറത്താക്കി. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ്‌ ഒ.എം ജോര്‍ജ്ജിനെ സസ്‌പെന്‍ഡ് ചെയ്ത വിവരം മാധ്യമങ്ങളെ അറിയിച്ചത്.നിരന്തരമായുള്ള പീഡനത്തെ തുടർന്ന് സഹികെട്ട പെൺകുട്ടി ഒരാഴ്ച്ച മുമ്പ് ജീവനെടുക്കാൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡനത്തിന് പിന്നിൽ മുതിർന്ന നേതാവിന് പങ്കുള്ളതായി ബോധ്യപ്പെട്ടത്. ഇപ്പോൾ പെൺകുട്ടി ചൈല്‍ഡ് ലൈനിൻ്റെ സംരക്ഷണയിലാണുള്ളത്.

0Shares