
മുംബൈ : കോളെജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ ബലമായി കാറിൽ കയറ്റുകയും, ഓടുന്ന കാറില്‍വെച്ച് പീഡിപ്പിക്കുകയും ചെയ്തു. മൂന്ന്പേരടുങ്ങുന്ന സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് സൂചന. മുംബൈയിലെ ചാര്‍കോപ്പ് മേഖലയില്‍ ഇന്നലെയായിരുന്നു ഇന്ത്യയെ നാണംകെടുത്തുന്ന ഈ സംഭവം നടന്നത്.

ഇവർ പിന്നീട് പെൺകുട്ടിയെ മലാഡിലെ മാധ് ദ്വീപിലെത്തിച്ചതയും അവിടെ വെച്ച് പീഡിപ്പിച്ചതായും പറയുന്നു. വിദ്യര്‍ത്ഥിനി രാവിലെ ഏഴു മണിയോടെ കോളെജിലേക്കു പോകും വഴിയായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് വിവരം.