കോയമ്പത്തൂരില്‍ ഓവര്‍ബ്രിഡ്ജില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് മറിഞ്ഞു; പരിക്കേറ്റവരില്‍ കൂടുതല്‍ പേരും മലയാളികള്‍

  • Post category:news
  • Reading time:1 min read
You are currently viewing കോയമ്പത്തൂരില്‍ ഓവര്‍ബ്രിഡ്ജില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് മറിഞ്ഞു; പരിക്കേറ്റവരില്‍ കൂടുതല്‍ പേരും മലയാളികള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്. പത്തനംതിട്ടയില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോയ എ.സി വോള്‍വോ ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരില്‍ കൂടുതലും മലയാളികളാണ്.

തമിഴനാട് കോയമ്പത്തൂരില്‍ നിന്നും 60 കിലോമീറ്റര്‍ മാറി അവിനാശി മംഗള ഓവര്‍ബ്രിഡ്ജില്‍ നിന്നും ബസ് താഴേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍ പെട്ടവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആകെ മുപ്പത് യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ കോയമ്പത്തൂരിലും തിരുപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

0Shares