
ന്യൂഡൽഹി: പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട പ്രമേയത്തിൽ കോണ്‍ഗ്രസിനോടുള്ള നയത്തില്‍ മാറ്റം വേണമെന്ന ആവശ്യം ഉൾപ്പെടുത്തിക്കൊണ്ട് സി. പി. എം ബംഗാള്‍ ഘടകം റിപ്പോർട്ട് ചർച്ചക്കായി പി. ബിയിൽ വെച്ചു. ഇനി നടക്കുന്ന പി. ബി യോഗത്തിൽ വിഷയത്തെ ചർച്ചയ്ക്ക് എടുക്കും. ബംഗാള്‍ ഘടകത്തിന്റെ നിലപാടിനെ പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി അനുകൂലിച്ചിട്ടുണ്ട്. ഇത് പ്രതീക്ഷയോടെയാണ് ബംഗാൾ ഘടകം നോക്കികാണുന്നത്.

കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നായിരുന്നു സി. പി. എം മത്സരിച്ചത്. എന്നാല്‍ ബംഗാളിലെ സഖ്യം പാര്‍ട്ടി നിലപാടിന് എതിരാണെന്ന വാദമാണ് കേന്ദ്ര നേതൃത്വത്തിന്റെത്. പശ്ചിമ ബംഗാളില്‍ സി. പി. എം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശത്തോടും കേന്ദ്രകമ്മിറ്റി തീരുമാനത്തോടും ഒത്തു പോകുന്നതല്ലെന്നായിരുന്നു സി. പി. എം പോളിറ്റ് ബ്യൂറോ മുൻപ് വിലയിരുത്തിയിരുന്നത്.
