കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വാര്‍ഷികോത്സവത്തിന് കൊടിയേറി.

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വാര്‍ഷികോത്സവത്തിന് കൊടിയേറി.

മംഗലൂരു: പ്രസിദ്ധമായ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ വാര്‍ഷികോത്സവത്തിന് കൊടിയേറി. ഈ മാസം 20-നാണ് സുപ്രധാന ചടങ്ങായ രഥോത്സവം. ക്ഷേത്രം തന്ത്രി രാമ ചന്ദ്ര അഡിഗയാണ് വാര്‍ഷികോത്സവ ചടങ്ങുകളുടെ മുഖ്യ കാര്‍മ്മികന്‍. എല്ലാ ദിവസങ്ങളിലും സവിശേഷ പൂജകളും അനുഷ്ഠാന ചടങ്ങുകളുമുണ്ട്. 20ന് രാവിലെ 11.50നുള്ള മുഹൂര്‍ത്തത്തിലാണ് ദേവിയുടെ രഥാരോഹണം. അന്ന് വൈകിട്ട് അഞ്ചിന് രഥംവലി നടക്കും. 22ന് രാവിലെ വാര്‍ഷികോത്സവം കൊടിയിറങ്ങും. കൊല്ലൂരില ഉത്സവത്തില്‍ സംബന്ധിച്ച് ദര്‍ശനപുണ്യം നേടാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ്കണക്കിന് ഭക്ത ജനങ്ങള്‍ കൊല്ലൂരില്‍ എത്തി തുടങ്ങി.

0Shares