കൊല്ലത്തെ വിദ്യാര്‍ഥിനിയുടെ മരണം: കുട്ടിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലത്തെ വിദ്യാര്‍ഥിനിയുടെ മരണം: കുട്ടിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പോലീസ്

കൊ​​​ല്ലം: സ്കൂ​​​ള്‍ കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ നി​​​ന്നു വീ​​​ണു മരിച്ച ഗൗ​​​രി നേ​​​ഹയ്ക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പോലീസ്. കൊല്ലത്ത് ഗൗരിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ല. വിശദമായ സ്കാനിംഗും നടത്തിയില്ലെന്നും പോലീസ് പറഞ്ഞു. മുൻപ്, ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ മുന്നോട്ടുവന്നിരുന്നു. കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കാത്തതും മരണത്തിനു കാരണമായെന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. ആശുപത്രി അധികൃതരും സ്‌കൂള്‍ ജീവനക്കാരും കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ട്രി​​​നി​​​റ്റി ലൈ​​​സി​​​യം സ്കൂ​​​ളി​​​ലെ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്നു ഗൗ​​​രി നേ​​​ഹ . ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ഒ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് ഗൗ​​​രി സ്കൂ​​​ള്‍ കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ നി​​​ന്നു വീ​​​ണ​​​ത്.ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ പി​​​താ​​​വി​​​ന്‍റെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്കൂ​​​ളി​​​ലെ ര​​​ണ്ട് അ​​​ധ്യാ​​​പി​​​ക​​​മാ​​​ർ​​​ക്കെ​​​തി​​​രേ വെ​​​സ്റ്റ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. അ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ കു​​​റ്റം ചു​​​മ​​​ത്തി​​​യാ​​​ണ് സി​​​ന്ധു, ക്ര​​​സ​​​ൻ​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ് എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. അ​​​ധ്യാ​​​പി​​​ക​​​മാ​​​ർ ശ​​​കാ​​​രി​​​ച്ച​​​തി​​​ൽ മ​​​നം നൊ​​​ന്താ​​​ണ് മ​​​ക​​​ൾ ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്നാ​​​ണ് പി​​​താ​​​വ് പോ​​​ലീ​​​സി​​​നോ​​​ട് പ​​​റ​​​ഞ്ഞ​​​ത്. തിങ്കളാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മ​​​രി​​​ച്ച​​​ത്.ആ​​​ലാ​​​ട്ടു​​​കാ​​​വ് കെ.​​​ പി. ഹൗ​​​സി​​​ല്‍ പ്ര​​​സ​​​ന്ന​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ളാണ് ഗൗ​​​രി.

0Shares