കൊടും ശൈത്യം തുടരുകയാണ്; 21 പേർ ഇതുവരെ മരിച്ചു; തണുപ്പുനേരിടാനാകാതെ ഒട്ടേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സതേടി

  • Post category:news
  • Reading time:1 min read
You are currently viewing കൊടും ശൈത്യം തുടരുകയാണ്; 21 പേർ ഇതുവരെ മരിച്ചു; തണുപ്പുനേരിടാനാകാതെ ഒട്ടേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സതേടി

വാഷിങ്ടണ്‍: യു.എസില്‍ കൊടും ശൈത്യം തുടരുകയാണ്. അതിശൈത്യം കാരണം 21 പേർ ഇതുവരെ മരിച്ചുവെന്നാണ് റിപ്പോർട്ട്. മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി വരെ താപനില രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്നത്. രാജ്യത്തെ മുപ്പതുസ്ഥലങ്ങളില്‍ കുറഞ്ഞ താപനില അതേപടി തുടരുകയാണ്.തണുപ്പുനേരിടാനാകാതെ ഒട്ടേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സതേടിയെത്തി. തെരുവില്‍ കഴിയുന്നവരെ സംരക്ഷിക്കാന്‍ പലയിടത്തും ചൂടുനല്‍കാനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഗതാഗതസംവിധാനങ്ങളും ഓഫീസുകളുടെ പ്രവര്‍ത്തനവും പലയിടത്തും സ്തംഭിച്ചിരിക്കുകയാണ്.

0Shares