കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കുനേരെ ഗുണ്ടാ ആക്രമണം.

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കുനേരെ ഗുണ്ടാ ആക്രമണം.

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. നിര്‍മ്മാതാവ് മഹാ സുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ക്ക് നേരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. പത്തിലധിം ഗുണ്ടകള്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു. എറണാകുളം ഇടശേരി ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. അക്രമികള്‍ കമ്പിവടി കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു.

പരിക്കേറ്റ സുബൈറിനെയും ബാദുഷയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമുദ്രക്കനി സംവിധാനം ചെയ്യുന്ന സിനിമയായ ആകാശ മിഠായിയുടെ നിര്‍മ്മാതാവാണ് മഹാ സുബൈര്‍. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണു സൂചന. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. അതേമസയം, തമ്മനം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.

0Shares