
തിരുവനന്തപുരം : ബി.ജെ.പിക്ക് അനുകൂലമായുള്ള വോട്ടിംഗ് യന്ത്ര തകരാറുകള്‍ക്കെതിരായ പരാതി കേരളത്തിലും. കോവളം ചൊവ്വര 151–ാം ബൂത്തിൽ കൈപ്പത്തിക്ക് വോട്ടു ചെയ്യുന്ന വോട്ടുകൾ വീഴുന്നത് ബി.ജെ.പിക്കാണ് . യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധിക്കുന്നു. വോട്ടിങ് യന്ത്രം മാറ്റാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ചേർത്തല കിഴക്കേ നാൽപതിൽ ബൂത്തിൽ പോൾ ചെയ്യുന്ന വോട്ട് മുഴുവൻ ബി.ജെ.പിക്കാണ് പോകുന്നത് . എൽ.ഡി.എഫ് പ്രവർത്തകരുടെ പരാതിയെത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി.

കോവളത്ത് 151ാം നമ്പര്‍ ബൂത്തിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തി വെച്ചിരിക്കുകയാണ്.ചൊവ്വര മാധവവിലാസം സ്കളിലാണ് ബൂത്ത് പ്രവര്‍ത്തിക്കുന്നത്. 76 പേര് ഇതിനോടകം വോട്ട് ചെയ്തിരുന്നു. പോൾ ചെയ്യുന്നത് കൈപ്പത്തി ചിഹ്നത്തിലാണ് വോട്ട് ചെയ്യുന്നതെങ്കില്‍ ചുമന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണ് എന്നായിരുന്നു പരാതി. ഇത് പോളിങ്ങ് ഏജന്റുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തി വെക്കുകയായിരുന്നു.
കോവളം എം.എല്‍.എ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയുള്ള 76 പേരുടെ വോട്ടിന്റെ കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കും.എന്നാൽ ഈ ആരോപണം തെറ്റാണെന്നും മോക്ക് പോളിങ്ങിനിടക്കാണ് പിഴവ് രേഖപ്പെടുത്തിയതെന്നും കളക്ടർ കെ. വാസുകി പറഞ്ഞു.
