ഹൈദരാബാദ്: ടെസ്റ്റ് മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും മലയാളിയായ കരുണ്‍ നായര്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടമില്ല. വീരേന്ദ്ര സെവാഗിന് ശേഷം ഇങ്ങനൊരു മികച്ച നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് കരുണ്‍ നായര്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഈ സംഭവം കരുണിന്റെ മാത്രം അനുഭവമല്ല. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് കരുണിന് തന്റെ അവസരം നഷ്ടമായത്. അന്തിമ ഇലവനില്‍ അജിന്‍ക്യ രഹാനെയാണ് കരുണിന് പകരക്കാരന്. 
അന്തിമ ഇലവനില്‍ രഹാനെയെ കളിപ്പിക്കാനുളള തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി. കരുണ്‍ നായരുടെ ഇന്നിങസിന് രഹാനെയുടെ കഠിനാധ്വാനത്തെ മറികടക്കാനാവില്ലെന്നും, രഹാനെ ടെസ്റ്റില്‍ വിശ്വസ്തനായ ബാറ്റ്സ്മനാണെന്നും രഹാനെയുടെ ബാറ്റിങ് ശരാശരി അമ്പതിന് മുകളിലാണെന്നും വിമര്‍ശനത്തെ ടീം ക്യാപ്റ്റന്‍ കോഹ്ലി ന്യായീകരിച്ചു. 1925ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ആന്‍ഡി സാന്റാമിനും അതിനു ശേഷം ഇംഗ്ലണ്ടിന്റെ ലെന് ഹട്ടനും പാകിസ്താന്റെ ഇന്‍സമാം ഉല് ഹഖുമാണ് സമാന രീതിയില്‍ അവസരം നഷ്ടപ്പെട്ടത്.