കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരും; അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസയുമായി മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരും; അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തിന്റെ പ്രതിനിധിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ദീര്‍ഘകാല സുഹൃത്തായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം ഓണസമ്മാനമാണെന്ന് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കൂട്ടായ പ്രയ്തനം കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുമെന്നും കണ്ണന്താനത്തിന് ഇതിലേക്ക് മികച്ച സംഭാവ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്കിലെ പൂര്‍ണ രൂപം

പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാര്‍ക്ക്, വിശിഷ്യ, ദീര്‍ഘകാല സുഹൃത്തു കൂടിയായ ശ്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസകള്‍. ശ്രീ കണ്ണന്താനത്തിന് ഓണസമ്മാനമാണ് ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്‌നിക്കാന്‍ അദ്ദേഹത്തിന് അത് ഊര്‍ജം പകരുമെന്നും കരുതുന്നു. ദേശീയ വിഷയങ്ങളില്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ സജീവമായി ഇടപെടുമ്പോള്‍ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാന്‍ ശ്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്‌നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. ശ്രീ കണ്ണന്താനത്തിന് അതിലേക്ക് മികച്ച സംഭാവന നല്‍കാനാകും എന്ന് പ്രത്യാശിക്കുന്നു.

 

0Shares