കേരളത്തിന് ഹാട്രിക് ഗോള്‍ നേടി കന്നിക്കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ ടി.കെ.എസ്. മണി അന്തരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിന് ഹാട്രിക് ഗോള്‍ നേടി കന്നിക്കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ ടി.കെ.എസ്. മണി അന്തരിച്ചു.

കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റന്‍ ടി.കെ.എസ്. മണി (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1973 ലാണ് മണിയുടെ നേതൃത്വത്തിലുള്ള ടീം കേരളത്തിലേക്ക് ആദ്യമായി സന്തോഷ് ട്രോഫി കൊണ്ടുവന്നത്. റെയില്‍വേസിനെതിരെ നടന്ന ഫൈനലിലാണ് മണി കേരളത്തിന് ഹാട്രിക് ഗോള്‍ നേടി കന്നിക്കിരീടം സമ്മാനിച്ചത്.

ഫൈനലിലെ മൂന്നു ഗോളുകളും മണിയുടെ വകയായിരുന്നു. കണ്ണൂര്‍ തളാപ്പ് സ്വദേശിയായ മണി ഏറെക്കാലമായി കൊച്ചി ഇടപ്പള്ളിയില്‍ മകനോടൊപ്പമായിരുന്നു താമസം. പരേതയായ രാജമ്മയാണ് മണിയുടെ ഭാര്യ. ആനന്ദ്, ജ്യോതി, ഗീത, അരുണ്‍ എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തില്‍ നടക്കും.

0Shares