കേരള ഭരണം ഇനിയും മെച്ചപ്പെടണം; വിരമിച്ച ഉദ്യോഗസ്ഥരുടെ ഉപദേശം തേടി മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കേരള ഭരണം ഇനിയും മെച്ചപ്പെടണം; വിരമിച്ച ഉദ്യോഗസ്ഥരുടെ ഉപദേശം തേടി മുഖ്യമന്ത്രി

മുതിര്‍ന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മുന്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായര്‍, സി.പി. നായര്‍, ജയിംസ് വര്‍ഗീസ്, ജോണ്‍ മത്തായി, ബാബു ജേക്കബ്, കെ. ജയകുമാര്‍, എസ്.എം വിജയാനന്ദ്, ഷീല തോമസ്, പോള്‍ ആന്റാണി, ടി. ബാലകൃഷ്ണന്‍, കെ. എം എബ്രഹാം, പി. എച്ച് കുര്യന്‍, രമണ്‍ ശ്രീവാസ്തവ, അബ്ദുള്‍ സത്താര്‍കുഞ്ഞ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും ദീര്‍ഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് ഇവരുടെ അഭിപ്രായം തേടിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മികച്ച നിര്‍ദ്ദേശങ്ങളായിരുന്നു യോഗത്തില്‍ ഉയര്‍ന്നുവന്നെതെന്നും പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്നും യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി. കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. എസ് സെന്തില്‍, ഐ.ടി സെക്രട്ടറി ശിവശങ്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

0Shares