തിരുവനന്തപുരം: ഇനി കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ലഭിക്കാന്‍ കടമ്പകളേറെ കടക്കണം. ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ കണ്ടക്ടറായി നിയമനം ലഭിക്കുകയുള്ളൂ. അത് പോലെ കണ്ടക്ടര്‍ ലൈസന്‍സ് കൂടി ഉള്ളവരെ മാത്രമേ ഡ്രൈവറായും നിയമിക്കുകയുള്ളൂ. കണ്ടക്ടര്‍ കം ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നാണ് ഈ തസ്തികയുടെ പേര്. മെയ് 16ന് മുമ്പ് ഇരു വിഭാഗത്തിലേക്കും അപേക്ഷ സമര്‍പ്പിക്കണം. കണ്ടക്ടര്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സുള്ള കണ്ടക്ടര്‍മാര്‍ക്കും മാത്രമേ പുതിയ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കൂ.

ഇരു തസ്തികകളിലേക്കും പി.എസ്.സി നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇക്കാര്യത്തില്‍ പരിശീലനം നല്‍കിയ ശേഷമായിരിക്കും ജോലിക്ക് നിയോഗിക്കുക. കെ.എസ്.ആര്‍.ടി.സി വന്‍ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ജീവനക്കാരും ബസുകളും തമ്മിലുള്ള അനുപാതം കുറയ്ക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.