കൂത്തുപറമ്പില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സി.പി.എം

  • Post category:news
  • Reading time:1 min read
You are currently viewing കൂത്തുപറമ്പില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സി.പി.എം

കണ്ണൂര്‍: കൂത്തുപറമ്പ് നീര്‍വേലിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാ(40)ണ് വെട്ടേറ്റത്. തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ പാല്‍വിതരണത്തിനിടെയാണ് ഷാജന് നേരെ ആക്രമണമുണ്ടായത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രഥമ സുശ്രുഷ നല്‍കിയ ശേഷം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് എത്തിയാണ് ഷാജനെ ആശുപത്രിയില്‍ എത്തിച്ചത്. പട്യം ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ ജീവനക്കാരനായിരുന്ന ഷാജന്‍ ഒരാള്‍ അവധിയിലായതിനാല്‍ പകരമെത്തിയതായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു. ആളുമാറി വെട്ടേറ്റതാണെന്ന് സംശയിക്കുന്നു.

0Shares