കൂത്തുപറമ്പിലെ ഹയര്‍സെക്കഡറി സ്‌കൂള്‍ പരിസരത്തുനിന്ന് വന്‍ ആയുധ ശേഖരം പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing കൂത്തുപറമ്പിലെ ഹയര്‍സെക്കഡറി സ്‌കൂള്‍ പരിസരത്തുനിന്ന് വന്‍ ആയുധ ശേഖരം പിടികൂടി

കണ്ണൂര്‍: തൊക്കിയലങ്ങാടി, തട്ടോളിക്കര എന്നിവിടങ്ങളില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. സ്റ്റീല്‍ ബോംബ് ഉള്‍പ്പെടെ ഉഗ്രസ്‌ഫോടനശേഷിയുള്ള സ്‌ഫോടകവസ്തുക്കളും ശേഖരത്തില്‍ കണ്ടെടുത്തു. കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിന്റെ പരിസരത്ത് നിന്നാണ് ആദ്യം ആയുധങ്ങള്‍ പിടികൂടിയത്. വടിവാള്‍, ശൂലങ്ങള്‍, ഇരുമ്പ് ദണ്ഡ്, ഒരു സീറ്റീല്‍ ബോംബും പിടിച്ചു. കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട് പരിസരത്ത് നിന്നും ബോംബ് അടക്കമുള്ള മാരക ആയുധങ്ങളാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച്ച രാവിലെ ഒന്‍പതോടെ കൂത്തുപറമ്പ് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഈ ആയുധങ്ങള്‍ പിടികൂടിയത്. സ്റ്റീല്‍ ബോംബ്, വടിവാളുകള്‍, ശൂലം എന്നിവയാണ് പിടിച്ചത്.ഈ മേഖലകളില്‍ അക്രമം സൃഷ്ടിക്കാന്‍ ആയുധങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ പിടികൂടിയത്. ആര്‍.എസ്.എസ് നിയന്ത്രണത്തിലാണ് കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

 

0Shares