ന്യൂഡല്‍ഹി: നൂറിലേറെ കേസുകളില്‍ പ്രതിയായ നമസ്തേ കവര്‍ച്ചാ സംഘത്തെ ഡല്‍ഹി പോലീസ് പിടികൂടി. ജഗത്പുരിയിലെ ബസ്റ്റാന്റില്‍ വച്ചാണ് ഇവരെ പോലിസ് തന്ത്രപൂര്‍വ്വം പിടികൂടിയത്. ജെഡി എന്നറിയപ്പെടുന്ന ജാവേദ് മാലിക്കാണ് സംഘത്തിന്റെ നേതാവ്. വസീം മാലിക്, ഇക്വാര്‍ അഹമ്മദ്, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ഇതോടെ തലസ്ഥാന നഗരത്തില്‍ തെളിവില്ലാതെ കിടന്ന 51 കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും പോലീസിന് സാധിച്ചു.

പേര് പോലെ തന്നെ വ്യത്യസ്തമാണ് ഇവരുടെ കവര്‍ച്ചാ ശൈലിയും. ഇരുചക്ര വാഹനത്തില്‍ കാറുകളുടെ സമീപത്തെത്തുന്ന സംഘത്തിലെ ഒരാള്‍ ഡ്രൈവര്‍ക്ക് നമസ്തേ പറയും. ഡ്രൈവര്‍ കാറിന്റെ വേഗത കുറയ്ക്കുന്നതോടെ മറ്റ് അംഗങ്ങള്‍ മറുവശത്ത് കൂടി എത്തി കാര്‍ ആക്രമിച്ച് യാത്രക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി.