കുഞ്ഞുങ്ങള്‍ കിടന്നിരുന്ന കൊതുകുവലയ്ക്കുള്ളില്‍ അമ്മ കണ്ട കാഴ്ച

  • Post category:news
  • Reading time:1 min read
You are currently viewing കുഞ്ഞുങ്ങള്‍ കിടന്നിരുന്ന കൊതുകുവലയ്ക്കുള്ളില്‍ അമ്മ കണ്ട കാഴ്ച

മഹാരാഷ്ട്ര: കുഞ്ഞുങ്ങള്‍ കിടന്നിരുന്ന കൊതുകുവലയ്ക്കുള്ളില്‍ അമ്മ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കുഞ്ഞുങ്ങളെ കൊതുകുവലയ്ക്കുള്ളില്‍ വീട്ടമ്മ ഉറക്കിക്കിടത്തിയിട്ട് അടുക്കളയിലേക്ക് പോയി വരുമ്പോള്‍  കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു പുലിക്കുട്ടിയും സുഖമായി കിടന്നുറങ്ങുന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ദമാന്‍ഗൗണ്‍ പ്രദേശത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ ഏകദേശം അഞ്ചരയോടെയാണ് മനീഷ ബദ്രേ എന്ന വീട്ടമ്മ തൻ്റെ മക്കള്‍ക്കൊപ്പം ഉറങ്ങുന്ന പുലിക്കുട്ടിയെ കണ്ട് ഞെട്ടിയത്. കൊതുകുവലയ്ക്കുള്ളില്‍ സുഖമായി ചുരുണ്ടുകൂടി ഉറങ്ങുകയായിരുന്നു പുലിക്കുട്ടി. ഉള്ളിലെ പേടിയും നിലവിളിയും അടക്കി ആദ്യം കുട്ടികളെ കൊതുകു വലയ്ള്ളില്‍ നിന്ന് മാറ്റി. പിന്നീട് അലാറം അടിച്ച് അടുത്തുള്ള വീട്ടുകാരെ വിളിച്ചു വരുത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ഗോരക്ഷ്യനാഥ് ജാവ് എത്തിയാണ് പുലിക്കുട്ടിയെ ഏറ്റെടുത്തത്. മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പുലിക്കുട്ടി ഇപ്പോള്‍ വനംവകുപ്പിന്റെ പ്രാദേശിക ഓഫീസിലാണുള്ളത്. ഇതിനെ തിരികെ കാട്ടിലെക്ക് തന്നെ വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

0Shares