
തിരുവനന്തപുരം: എതിര്‍ക്കുന്നവരുടെ എതിര്‍പ്പിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനാകില്ല എന്നും കീഴാറ്റൂരില്‍ എടുത്ത തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യമായാണ് കീഴാറ്റൂര്‍ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ നയം മുഖ്യമന്ത്രി നേരിട്ട് വ്യക്തമാക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

നാട് നന്നായേ പറ്റൂ, ചെറുപ്പക്കാര്‍ക്ക് ജോലി ലഭിച്ചേ പറ്റൂ എടുത്ത തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. എതിര്‍പ്പുകാരുടെയൊക്കെ എതിര്‍പ്പ് അവസാനിപ്പിച്ച് വികസനം കൊണ്ടുവരാനാകില്ല. നാടിന്‍റെ അഭിവൃദ്ധിക്ക് വികസനം വന്നേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
