
ഇത്തവണ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന വിവിധ പദ്ധതികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ എത്തുന്നത്. നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണം പുരോഗമിക്കുന്നു. കര്‍ഷകര്‍ക്കായി 16 കര്‍മ്മപദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകരുടെ വരുമാനം രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിപ്പിക്കും. കാര്‍ഷികമേഖലയ്ക്കായി 2.83 ലക്ഷം കോടി രൂപ നീക്കിവെച്ചു.
ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി.
കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കിസാന്‍ റെയില്‍ പദ്ധതി. കര്‍ഷകര്‍ക്കായി ട്രെയിനുകളില്‍ പ്രത്യേക ബോഗികള്‍.
കര്‍ഷകര്‍ക്കായി നബാര്‍ഡിന്‍റെ പുനര്‍വായ്പ പദ്ധതി.
കര്‍ഷകര്‍ക്കായി പ്രത്യേക സൗരോര്‍ജ്ജ പദ്ധതി.
വ്യോമമന്ത്രാലയത്തിന്‍റെ സഹായത്തോടെ കിസാന്‍ ഉഡാന്‍ പദ്ധതി.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും.

ആരോഗ്യമേഖലയ്ക്കായി പ്രഖ്യാപനങ്ങള്‍:
112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍ സ്ഥാപിക്കും.
ആരോഗ്യമേഖലയ്ക്കായി 69,000 കോടി രൂപ മാറ്റിവെച്ചു. ജീവിതശൈലീ രോഗങ്ങളും ഇനി പദ്ധതിക്ക് കീഴില്‍.
മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയില്‍ 12 രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി.
സ്വച്ഛ് ഭാരതിന് 12,300 കോടി രൂപ മാറ്റിവെക്കും.
പുതിയ വിദ്യാഭ്യാസ നയം ഉടനെന്ന് നിര്‍മല സീതാരാമന്‍. എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് പഞ്ചായത്തുകളില്‍ ഇന്റേണ്‍ഷിപ്പ്.
ഡോക്ടര്‍മാരുടെ കുറവ് നികത്താനും പ്രത്യേക പദ്ധതികള്‍.
