കൊളംബോ: തന്നോടുള്ള പ്രതികാരം തീര്‍ക്കാനായി താനുമായുള്ള കിടപ്പറ രംഗങ്ങള്‍ പുറത്ത് വിട്ടെന്നാരോപിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരമായിരുന്ന സനത് ജയസൂര്യക്കെതിരെ മുന്‍ കാമുകി. സനത് ജയസൂര്യയാണ് ഈ രംഗങ്ങള്‍ പുറത്തുവിട്ടതെന്നാണ് മുന്‍ കാമുകിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിക്ക് യുവതി പരാതി നല്‍കിയതായും ചില കൊളംബി.ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയസൂര്യ മുന്‍ കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ജയസൂര്യയുമായുള്ള പ്രണയബന്ധം തകര്‍ന്ന ശേഷം ശ്രീലങ്കയിലെ പ്രമുഖ ബിസിനസുകാരനും മാധ്യമ മുതലാളിയുമായ വ്യക്തിയെ വിവാഹം ചെയ്ത മുന്‍കാമുകി ഇപ്പോള്‍ കുടുംബജീവിതം നയിക്കുകയാണ് തങ്ങളുടെ കുടുംബജീവിതം തകര്‍ക്കാനാണ് ജയസൂര്യ ഇങ്ങനെയൊരു വീഡിയോ പുറത്തുവിട്ടതെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണത്തെക്കുറിച്ച് സനത് ജയസൂര്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനായിരുന്ന ജയസൂര്യ രാജപക്സെ ഗവണ്മെന്റിന് കീഴില്‍ സഹമന്ത്രി കൂടിയായിരുന്നു.