കാശ്മീര്‍: തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഭീകരരും സൈന്യവും നടത്തിയ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു പോലീസുകാരന് വീരമൃത്യു. മന്‍സൂര്‍ അഹമ്മദ് നായിക് എന്ന പോലീസുകാരനാണ് തീവ്രവാദികളുടെ വെടിയേറ്റ് വീണത്. ട്രാലിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചു കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം പ്രദേശം വളഞ്ഞ് ആക്രമിച്ചത്. 