കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം പൂര്‍ണമായും അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു; അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം പൂര്‍ണമായും അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു; അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ പറയുന്നു

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ കനത്ത മഴയില്‍ പോളിംഗ് മന്ദഗതിയിലാണെങ്കിലും അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ പ്രതീക്ഷയിലാണ്. മഴയെ അവഗണിച്ച് മണ്ഡലത്തിന്‍റെ എല്ലായിടത്തുംപരമാവധി എത്താനുള്ള ശ്രമത്തിലാണ് ഷാനിമോള്‍. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്ന് ഷാനിമോള്‍ പറയുന്നു.

‘മഴയെ അവഗണിച്ച് അരൂരിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെയുളള സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ അങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കുന്നത്’. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം പൂര്‍ണമായും അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു-ഷാനുമോള്‍ ഉസ്മാന്‍ പറയുന്നു.

0Shares